ആരോ തുറന്നിട്ട വാതിലിലൂടെ
ഒരഥിതി കടന്നു വന്നു.
മരണമാകുമെന്നു പേടിച്ചു അടച്ച
കണ്ണുകളിൽ പതിയെ ചുംബിച്ചു അവൻ വിളിച്ചു
ജീവിതത്തിലേക്ക്
ആരോ തുറന്നിട്ട വാതില ചാരാതെ
ജനലകൂടി തുറന്നിട്ട് ജീവിതത്തിന്റെ കൈ-
പിടിച്ചു അനന്തതയിലേക്ക് നടക്കുമ്പോൾ
ഞാനറിഞ്ഞു മരണവും ഒരു ജീവിതമെന്നു
സത്യത്തിന്റെ കയറിട്ടു കർമത്തിന്റെ കുരുക്ക് മുറുകും മുമ്പേ
എന്നിട്ടും ഞാൻ പ്രതീക്ഷിച്ചു ഒരു ചോദ്യം
നിനക്ക് അവസാനമായി...
എന്തെങ്ങിലും ആഗ്രഹം?
ഉണ്ടെന്നു പറയാൻ തുടങ്ങും മുമ്പേ മുറുകുന്ന
കുരുക്കിനോട് പൊരുതി ഞാൻ പറഞ്ഞു...
വേണം.. എനിക്കിനിയും ..പ്ര പ്രണയിക്കണം..
ആരെ ആരെ? മറുചോദ്യം വ്യക്തമായിരുന്നെങ്ങിലും
എന്റെ ഉത്തരം കുരുക്കിൽ.. പിടച്ചിലിൽ വ്യക്തമായില്ല
എന്നെ .. എന്നെ തന്നെ...
അത് തന്നെയല്ലേ ഞാൻ ഈ ജന്മത്തിലും ചെയ്തത്..
എന്റെ ആത്മഗതം പുറത്തുവന്നില്ല

Comments
Post a Comment