കാലം കത്തിച്ചു, വലിച്ചു, അണക്കാതെ.. വലിച്ചെറിഞ്ഞ...
ഒരു സിഗരറ്റ് കുറ്റി യാണ് ഞാൻ;
കുറ്റപെടുത്തലുകളുടെ... കാൽപെരുമാറ്റത്തിന്റെ.. പെരുമഴയിലും... കെടാതെ.. പശ്ചാത്താപത്തിന്റെ ഒരു തുള്ളി കണ്ണീരിൽ കെടാൻ.. കാത്തു കിടക്കുമ്പോൾ-
അത് ഒരു രസത്തിനു ചവിട്ടി അണക്കാൻ ശ്രമിച്ചു-
കാലു പൊള്ളിയാൽ ഞാനൊരു സാഡിസ്റ്റോ?
എന്റെ കഴുത്തിന്റെവ്യാസമളക്കുന്ന നിന്റെ വടിവാളിന്റെ തുമ്പിൽ നിന്ന്
എന്റെ ഒരിറ്റു ചോരപുരണ്ടാൽ.... അതിൽ നിന്റെ വികാരം വ്രണപ്പെട്ടുപോയാൽ....
എന്റെ പേരോ സാഡിസ്റ്റ്?
നിയമ പരമായ മുന്നറിയിപ്പ്
(സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരം) കവിതയിൽ ആവാം !!!മുന്നറിയിപ്പോ അതോ സിഗരറ്റ് വലിയൊ?
ചില കഷായങ്ങൾ കുടിച്ചാൽ ഒരു മധുരം നല്ലതല്ലേ ???
Comments
Post a Comment