ജീവിതം അന്നും ഉറക്കമുണർന്നു
കിളികൾ കലാലയമുറ്റങ്ങളിലേക്കു പറന്നു പോയി
ഓർമകൾക്ക് മുറ്റത്തു ഒറ്റക്കിരുന്നു ചെറുതായി മുഷിവും തോന്നിത്തുടങ്ങി
ലുങ്കി എടുത്തുടുത്തു പിറകിലൂടെ വെറുതെ കലുങ്കിൽ ചെന്ന് ഇരുന്നു
വെള്ളം കലുങ്കിന്റെ അടിയിലൂടോഴുകി
അതിൽ കുറച്ചു വെള്ളം മാറി എന്തിനോ എവിടെയോ ശങ്കിച്ചു നിന്നു
വെള്ളം അടിച്ചവർ കലുങ്കിൽ മാറി ഇരുന്നു ശങ്ക തീർത്തു
സമയം എന്നിട്ടും സൂചി കുത്തി അതിലൂടെയും ഇതിലൂടെയും കടന്നുപോയി
കുറെ കഴിഞ്ഞു കലുങ്കും വന്നവഴി എന്തിനോ എണീറ്റുപോയി
ഞാൻ മാത്രം അപ്പോഴും അവിടെ ബാക്കിയായി
കലുങ്കിരുന്ന കല്ലിൽ വെറും പായലായി
പിന്നെ വന്നവര്‍ക്കു ഞാൻ വെറുംകലുങ്ക് മാത്രമായി
എന്നെ ചവുട്ടി അവർ കടന്നു പോയി
തോട്ടിലെ അവസാന വെള്ളത്തുള്ളിയും
കുളിച്ചു തലതോർത്തി യാത്രയായി
തോട് അവിടെ ഒരു പഴങ്കഥയായി
കലുങ്ക് അവിടെ ഒരു പുരാവസ്തുവായി
ഞാൻ അവിടെ ഒരു നോക്കുകുത്തിയായി
ജീവിതം വെറുമൊരു കടങ്കഥയുമായി
കലുങ്കിലൂടെ ബസ്സുകൾ പോയിരുന്നു
അതിൽ അവസാന ബസ് അച്ഛനായിരുന്നു
അവസാന ബസ് പോയാൽ പിന്നെ നടക്കണമായിരുന്നു
നടന്നു ചെന്നാൽ വഴിയിൽ കിടക്കണമായിരുന്നു
അതുകൊണ്ട് അവസാന ബസ് പോകുന്നതിനു മുമ്പ്
വീട്ടിലേക്കു തനിയെ നടക്കുമായിരുന്നു
നടത്ത ഒഴിവാക്കുവാനാണ് കലുങ്ക് പിന്നെ വീട്ടിൽ കൊണ്ട് കുഴിച്ചിട്ടത്
കുഴിച്ചിട്ട കലുങ്ക് ആണ് വീട്ടിൽ പിന്നെ വളര്‍ന്നു വലിയ കിണറായത്
കലുങ്കിലെ വെള്ളം കിണറിൽ വീണു നിറഞ്ഞു പല തൊടിവെള്ളമായി
കലുങ്ക്മതിൽ ചുരുട്ടി ഉരുട്ടി കൈകുത്തിഇരിക്കുവാൻ കൈവരിയുമാക്കി
ഇരുന്നിരുന്നു കിണറു കലുങ്ക് കാണാതെയായി
കലുങ്ക് കാണാതെ കിണറിനു ദാഹവുമായി
ദാഹിച്ച കിണർ മരുഭൂമിയായി
മരുഭൂമിയിൽ ഞാൻ പ്രവാസിയായി
കിണർ ഇരുന്നിടത്ത് പൈപ്പുവെള്ളവുമായി
പൈപ്പുവെള്ളം കുടിച്ചു കിണർ ദാഹം തീർത്തു
ഞാൻ ഇങ്ങും കിണർ അങ്ങും ഞങ്ങൾ വളരെ ദൂരെയായി
എന്റെ ദാഹം അപ്പോഴും ബാക്കിയായി
വല്ലപ്പോഴും കിട്ടുന്ന ഒരു ഫ്ലൈറ്റ്
നാട്ടിലെ കലുങ്കിലേക്കു ദാഹം തീർക്കുവാൻ
വെറുമൊരു ഫ്ലൈഓവർ മാത്രമായി
കിളികൾ കലാലയമുറ്റങ്ങളിലേക്കു പറന്നു പോയി
ഓർമകൾക്ക് മുറ്റത്തു ഒറ്റക്കിരുന്നു ചെറുതായി മുഷിവും തോന്നിത്തുടങ്ങി
ലുങ്കി എടുത്തുടുത്തു പിറകിലൂടെ വെറുതെ കലുങ്കിൽ ചെന്ന് ഇരുന്നു
വെള്ളം കലുങ്കിന്റെ അടിയിലൂടോഴുകി
അതിൽ കുറച്ചു വെള്ളം മാറി എന്തിനോ എവിടെയോ ശങ്കിച്ചു നിന്നു
വെള്ളം അടിച്ചവർ കലുങ്കിൽ മാറി ഇരുന്നു ശങ്ക തീർത്തു
സമയം എന്നിട്ടും സൂചി കുത്തി അതിലൂടെയും ഇതിലൂടെയും കടന്നുപോയി
കുറെ കഴിഞ്ഞു കലുങ്കും വന്നവഴി എന്തിനോ എണീറ്റുപോയി
ഞാൻ മാത്രം അപ്പോഴും അവിടെ ബാക്കിയായി
കലുങ്കിരുന്ന കല്ലിൽ വെറും പായലായി
പിന്നെ വന്നവര്‍ക്കു ഞാൻ വെറുംകലുങ്ക് മാത്രമായി
എന്നെ ചവുട്ടി അവർ കടന്നു പോയി
തോട്ടിലെ അവസാന വെള്ളത്തുള്ളിയും
കുളിച്ചു തലതോർത്തി യാത്രയായി
തോട് അവിടെ ഒരു പഴങ്കഥയായി
കലുങ്ക് അവിടെ ഒരു പുരാവസ്തുവായി
ഞാൻ അവിടെ ഒരു നോക്കുകുത്തിയായി
ജീവിതം വെറുമൊരു കടങ്കഥയുമായി
കലുങ്കിലൂടെ ബസ്സുകൾ പോയിരുന്നു
അതിൽ അവസാന ബസ് അച്ഛനായിരുന്നു
അവസാന ബസ് പോയാൽ പിന്നെ നടക്കണമായിരുന്നു
നടന്നു ചെന്നാൽ വഴിയിൽ കിടക്കണമായിരുന്നു
അതുകൊണ്ട് അവസാന ബസ് പോകുന്നതിനു മുമ്പ്
വീട്ടിലേക്കു തനിയെ നടക്കുമായിരുന്നു
നടത്ത ഒഴിവാക്കുവാനാണ് കലുങ്ക് പിന്നെ വീട്ടിൽ കൊണ്ട് കുഴിച്ചിട്ടത്
കുഴിച്ചിട്ട കലുങ്ക് ആണ് വീട്ടിൽ പിന്നെ വളര്‍ന്നു വലിയ കിണറായത്
കലുങ്കിലെ വെള്ളം കിണറിൽ വീണു നിറഞ്ഞു പല തൊടിവെള്ളമായി
കലുങ്ക്മതിൽ ചുരുട്ടി ഉരുട്ടി കൈകുത്തിഇരിക്കുവാൻ കൈവരിയുമാക്കി
ഇരുന്നിരുന്നു കിണറു കലുങ്ക് കാണാതെയായി
കലുങ്ക് കാണാതെ കിണറിനു ദാഹവുമായി
ദാഹിച്ച കിണർ മരുഭൂമിയായി
മരുഭൂമിയിൽ ഞാൻ പ്രവാസിയായി
കിണർ ഇരുന്നിടത്ത് പൈപ്പുവെള്ളവുമായി
പൈപ്പുവെള്ളം കുടിച്ചു കിണർ ദാഹം തീർത്തു
ഞാൻ ഇങ്ങും കിണർ അങ്ങും ഞങ്ങൾ വളരെ ദൂരെയായി
എന്റെ ദാഹം അപ്പോഴും ബാക്കിയായി
വല്ലപ്പോഴും കിട്ടുന്ന ഒരു ഫ്ലൈറ്റ്
നാട്ടിലെ കലുങ്കിലേക്കു ദാഹം തീർക്കുവാൻ
വെറുമൊരു ഫ്ലൈഓവർ മാത്രമായി
വായിച്ചപ്പോള്‍....വെള്ളമടിച്ച പോലെ ഒരു തോന്നല്‍. ഞാന്‍ തലകുടഞ്ഞു.അപ്പോളതാ മുടിയില്‍ നിന്നും ഞാന്‍ അന്വേഷിച്ച വെള്ളം സുനാമി പോലെ നാലുപാടും നാല്പതടി ഉയരത്തില്‍....
ReplyDeleteആ കടലില്‍ ഞാന്‍ ഇതാ ഒഴുകി ഒഴുകി ഏഴാം കടലിനക്കരെ....
ഇനിയും വരാം...ഇപ്പൊ പോണ്ട്ടോ :)
നന്ദി അക്ക
Deleteപക്ഷെ തല തോർത്താനും മറന്നു ല്ലേ.. രാസ്നാദി എങ്കിലും തിരുമാൻ മറക്കണ്ട
കലുങ്ക് - തനി നാടൻ!
ReplyDeleteകലുങ്കിനെ ചുറ്റിപ്പറ്റിയുള്ള വരികൾ നന്നായിരിക്കുന്നു
ആശംസകൾ.
നന്ദി ഡോക്ടര ഒരു കലുങ്ക് നാട്ടിന്പുറത്തു ജീവിച്ചവര്‍ക്ക് മറക്കുവാനാവില്ല അതിന്റെ ഒരു പരിസരവും മണവും വെള്ളവും വളഞ്ഞു പുളഞ്ഞു പോകുന്ന റോഡും വയലിലേക്കു നീളുന്ന വരമ്പും ചിലപ്പോൾ ദൂരെ കാണുന്ന ഒരു ഷാപ്പും
DeleteHi Chris
ReplyDeleteആശംസകള്‍
ReplyDeleteഫ്ലൈഓവറിലൂടെ കലുങ്കിലെത്താന്‍ ടോള്‍.....
ടോൽ ഇല്ലാത്ത പരിപാടി ഇപ്പൊ ഇല്ല ശരിയാണ് തങ്കപ്പൻചേട്ടൻ ഓർമിപ്പിച്ചത്
Deleteനന്ദി ചേട്ടാ
കലുങ്കില്‍ ഇരുന്നതിന് ഒരു പൊലീസ് ഓടിച്ചപ്പോള്‍ ഓടിയ ഓട്ടം ഞാന്‍ ഒളിമ്പിക്സില്‍ ഓടിയിരുന്നെങ്കില്‍.......!!
ReplyDeleteഹ ഹ ഹ
Deleteഅജിത് ഭായ് ഓടുന്നതിന് മുമ്പ് ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ ആ ഓട്ടം കാണാൻ എങ്കിലും ഒന്ന് വരാമായിരുന്നു. ഒളിമ്പിക്സ് കാണാൻ ഭാഗ്യം കിട്ടും എന്ന് പ്രതീക്ഷയും ഇല്ല! നന്ദി അജിത്ഭായ് ഈ സരസമായ അഭിപ്രായത്തിനു
Delete
ReplyDeleteഭായീ. നല്ല കവിതയാ.കേട്ടോ? ഗൗരവമുള്ള കാര്യങ്ങൾ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.ഇഷ്ടമായി.
ശുഭാശംസകൾ.....
നന്ദിയുണ്ട് സൌഗന്ധികം
Deleteകലുങ്ക് എന്നാല്‍ പോലീസ് ഭാഷ്യത്തില്‍ പൂവാലന്മാരുടെ വൈകുന്നേരത്തെ ഇരിപ്പു കേന്ദ്രങ്ങളാണ്. ഈ ബോധ്യമുളളതുകൊണ്ടാണ് ഓടേണ്ടിവരുന്നത്.....
ReplyDeleteഈ 100 സി സി ബൈക്ക് ഒക്കെ കണ്ടുപിടിക്കുന്നതിനു മുമ്പ് പൂവാലന്മാർക്ക് ഇരിക്കുവാൻ കണ്ടുപിടിച്ചതായിരുന്നു കലുങ്ക് ബൈക്ക്
Deleteനന്ദി അനുരാജ്
നന്നായിട്ടുണ്ട് കലുങ്ക് കവിത!
ReplyDeleteനന്ദി ഹബി
Delete