തിരകളുടെ തടി കയറ്റിയ ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ തൻ്റെ ഓരോ ചലനത്തിനും മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ മിററിൽ നോക്കി അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്, പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത എല്ലാ ആദിമരതികളും അതിൽ പ
Purukku saaramilla. Go ahead :)
ReplyDeleteഡോക്ടർ പറഞ്ഞാൽ പിന്നെ എനിക്ക് വിശ്വാസമാണ്
Deleteനന്ദി ഡോക്ടർ
നന്നായിരിക്കുന്നു............
ReplyDeleteഈ ഭാവന എന്നും നിലനിൾക്കട്ടെ
ഈ സഹൃദയ വായനയും നല്ല മനസ്സും അതിനു എന്നും കൂട്ടായി വേണം ഉണ്ടാവണം അതിനു
Deleteവളരെ നന്ദി നിധീഷ്
ഉന്നംപിഴച്ചാല്‍..............
ReplyDeleteഅടിത്തെറ്റും അല്ലേ!
നന്നായിട്ടുണ്ട്
ആശംസകള്‍
നന്ദി ചേട്ടാ ഈ അനുഗ്രഹത്തിന്
Deleteവഴിതെറ്റി പോയ ചുംബനവും,
ReplyDeleteചതഞ്ഞുപോയ ഹൃദയവും....
പരിക്കുകള്‍ വേഗം മാറട്ടെ !!@@@ ആശംസകള്‍.. വരികള്‍ക്ക്
പൂർവാധികം ഭംഗി ആക്കാം അല്ലെ സുഹൃത്തേ
Deleteവളരെ നന്ദി ഈ കയ്യൊപ്പിനു
ഇനിയും ബാക്കിയാണ് .
ReplyDeleteകാത്തി വളരെ ശരിയാണ് ഇതൊരു തുടക്കം മാത്രം
Deleteഅനുഭവിച്ചവർക്കു അത് കൃത്യമായി മനസ്സിലാകും
നന്ദി അനീഷ്
ഒരു പൂവാണേൽപ്പോലും ഒന്നു ചോദിച്ചിട്ടു പറിക്കുന്നത് തന്നെയാണ് നല്ലെതെന്നു തോന്നുന്നു അല്ലേ ഭായ് ?
ReplyDeleteനല്ല കവിത
ശുഭാശംസകൾ...
ഇല്ല അതവിടെ നിന്നോട്ടെ ചോദ്യവും ഇല്ല പിച്ചാനും ഞാനില്ലേ
Deleteനന്ദി സൌഗന്ധികം
ചിലപ്പോള്‍ അങ്ങനെയാണ്.. ഒരു നിമിഷത്തിന്റെ വ്യഗ്രതയില്‍ ചിലത് തിരിച്ചുവരാനാകാതെ വഴിതെറ്റി പോകും.. ചിലത് മരിച്ചും..
ReplyDeleteഡോക്ടർ ശരിയാണ് വരാനുള്ളത് അങ്ങിനെ തന്നെ ഓട്ടോ വിളിച്ചു വരും ആംബുലൻസ് വിളിച്ചു തിരിച്ചും പോകും
Deleteനന്ദി ഡോക്ടർ
പരാജയം വിജയത്തിലേയ്ക്കുള്ള ചവിട്ടുപടിയാണെന്ന് എത്ര പേര് പറഞ്ഞിരിയ്ക്കുന്നു!!
ReplyDeleteപരാജയപ്പെട്ടവർ വിജയിക്കുന്നവരുടെ ചവിട്ടു പടി ആകും എന്ന് അർഥം കൂടി അതിനു ഉണ്ടോ എന്നൊരു ഉല്പ്രേക്ഷ
Deleteനന്ദി അജിത്ഭായ്
ചതഞ്ഞു പോയ ഹൃദയം എന്തിനോ വിലപിക്കുന്നു ...
ReplyDeleteസ്നേഹപൂർവ്വം....
നന്ദി ആഷിക് ഈ അഭിപ്രായത്തിനു വായനക്ക് ഈ വരവിനു എല്ലാത്തിനും
Deleteഒരു വശത്ത് കൂടി മാത്രം സഞ്ചരിക്കുന്ന
ReplyDeleteഇഷ്ടങ്ങള്‍ എപ്പൊഴും നോവാകും പകരുക ..
എങ്കിലും ഒരു നിമിഷം പൊലും ഇട നല്‍കാതെ
ഹൃദയം തുടിച്ച് കൊണ്ടിരിക്കും , അതിലേക്ക് തന്നെ ..
സുഖമല്ലേ പ്രീയ സഖേ ?
റിനി സത്യം തുടിക്കുന്നത് എല്ലാം പ്രണയം തന്നെ എഴുതുന്നത് എല്ലാം പ്രണയം ശ്വസിക്കുന്നതും അതെ ഇതിനിടയിലെ ഇടവേളകളിൽ ജീവിക്കാം
Deleteറിനി വളരെ സന്തോഷം ഈ വരവിൽ റിനിയുടെ പുതിയ പോസ്റ്റ് വായിച്ചു പ്രണയത്തിന്റെ ഉസ്താദ് തന്നെ സഖേ അത് വായിക്കുന്നത് തന്നെ സുഖം
കവിത തുടിക്കുന്ന അക്ഷരക്കൂട്ടുകള്‍ ...
ReplyDeleteപ്രദീപ് ഭായ് വളരെ നന്ദി ഈ കയ്യൊപ്പിനു ഹൃദ്യമായ അഭിപ്രായത്തിനു
Deleteകയ്യിലിരുപ്പിന്റെ തന്നെയാ ...അല്ലെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു.
ReplyDeleteപക്ഷെ ഒരുപാടിഷ്ടായി ആദ്യ വരികൾ!
ആഹാ കണ്ടു പിടിച്ചല്ലോ ലളിതമായി കൈ ഞാൻ മാക്സിമം കണ്ട്രോൾ ചെയ്തതാണ് അല്ലെങ്കിൽ ചുണ്ടിൽ ഇരുപ്പു കൊണ്ട് എന്നാണെന്നും കൂടി ഉള്ള പഴി കിട്ടിയേനെ
Deleteനന്ദി കീയ അഭിപ്രായത്തിനു ആസ്വാദന കുറിപ്പിന്