സൗന്ദര്യവർദ്ധകവസ്തുക്കൾ
വസ്ത്രം മറച്ചു
നഗ്നത ധരിച്ചു
പുറത്തേക്കിറങ്ങുന്ന ചിലരുണ്ട്
ചില സൗന്ദര്യവർദ്ധകവസ്തുക്കൾ
വസ്ത്രം മറച്ചു
നഗ്നത ധരിച്ചു
പുറത്തേക്കിറങ്ങുന്ന ചിലരുണ്ട്
ചില സൗന്ദര്യവർദ്ധകവസ്തുക്കൾ
സൗന്ദര്യം തൊട്ടുപുരട്ടിയിട്ടുള്ളവ
അവരുടെ ചുണ്ടുകൾ
കനലുപോലെ
തിളങ്ങുന്നുണ്ടാവും
കനലുപോലെ
തിളങ്ങുന്നുണ്ടാവും
നോക്കുന്നവരുടെ കണ്ണുകളെ
അവ
അവ
ഒരു സിഗരറ്റ് പോലെ
വലിച്ചു കൊണ്ട് പോകും
അനുഭൂതിയുടെ പുക പെരുക്കി
കണ്ണുകൾ കത്തികയറുമ്പോൾ
വലിച്ചു കൊണ്ട് പോകും
അനുഭൂതിയുടെ പുക പെരുക്കി
കണ്ണുകൾ കത്തികയറുമ്പോൾ
വെറുതെ കാലടി കൊണ്ട്
ചവിട്ടിഅരച്ചുകളയേണ്ടിവരാറുണ്ട്
ചവിട്ടിഅരച്ചുകളയേണ്ടിവരാറുണ്ട്
കൃത്രിമം
കൃത്രിമ പച്ചിലചായം
തേയ്ച്ചു
സൌഹൃദ മരങ്ങളിൽ
ഉണങ്ങി ഇരിക്കുന്ന
ചില പുഞ്ചിരികളുണ്ട്
കണ്ടാൽ
ഒന്ന് മിണ്ടുക പോലും ചെയ്യാത്തവ
ഒരു കാറ്റിന്റെ
ഔദാര്യത്തിൽ ജീവിക്കുന്നവ
എന്നിട്ടും
നമ്മളെ
നമ്മളെ
വെറുമൊരു
കാറ്റായി പരിഗണിക്കുന്നവ
ഓർമ നിറമുള്ള കരിയിലയായ്
അവഗണിക്കേണ്ടിവരുമ്പോൾ
പരിഭവം ഉള്ളിൽ തോന്നാറുണ്ട്
കള്ളനോട്ടം
ആദ്യനോട്ടത്തിൽ സത്യമെന്ന്
ബോധ്യപ്പെടുമെങ്കിലും
പലനോട്ടം ഒരുമിച്ചു കിട്ടുമ്പോൾ
തിരിച്ചറിയാതെ അതിൽ
തിരുകി വെയ്ക്കുന്നുണ്ട്
ധാരാളം കള്ളനോട്ടങ്ങൾ
വ്യാജനോട്ടുകൾ പോലെ
സൂക്ഷ്മ ദൃഷ്ടിയിൽ മാത്രം
അവസാനം
കണ്ടുപിടിക്കപ്പെടുന്നവ
അപ്പോഴേക്കും
രക്ഷപെടാനാകാതെ
തിരിച്ചിറങ്ങാൻ കഴിയാത്തവിധം
പലരും
അകപ്പെട്ടുപോകാറുണ്ട്
ചോർച്ച
കാറുംകോളും ഒന്നുമില്ലാത്ത മുറിയിൽ
ശരീരം ചേർത്തടച്ചു കുറ്റിയിട്ടു
ഒരു ചോർച്ചയും ഇല്ലാതെ
ചേർന്ന് കിടക്കുമ്പോൾ
ഒരു മഴയും പെയ്യാതെ തന്നെ
നനഞ്ഞു കുതിരാറുണ്ട്
കാറ്റായി പരിഗണിക്കുന്നവ
ഓർമ നിറമുള്ള കരിയിലയായ്
അവഗണിക്കേണ്ടിവരുമ്പോൾ
പരിഭവം ഉള്ളിൽ തോന്നാറുണ്ട്
കള്ളനോട്ടം
ആദ്യനോട്ടത്തിൽ സത്യമെന്ന്
ബോധ്യപ്പെടുമെങ്കിലും
പലനോട്ടം ഒരുമിച്ചു കിട്ടുമ്പോൾ
തിരിച്ചറിയാതെ അതിൽ
തിരുകി വെയ്ക്കുന്നുണ്ട്
ധാരാളം കള്ളനോട്ടങ്ങൾ
വ്യാജനോട്ടുകൾ പോലെ
സൂക്ഷ്മ ദൃഷ്ടിയിൽ മാത്രം
അവസാനം
കണ്ടുപിടിക്കപ്പെടുന്നവ
അപ്പോഴേക്കും
രക്ഷപെടാനാകാതെ
തിരിച്ചിറങ്ങാൻ കഴിയാത്തവിധം
പലരും
അകപ്പെട്ടുപോകാറുണ്ട്
ചോർച്ച
കാറുംകോളും ഒന്നുമില്ലാത്ത മുറിയിൽ
ശരീരം ചേർത്തടച്ചു കുറ്റിയിട്ടു
ഒരു ചോർച്ചയും ഇല്ലാതെ
ചേർന്ന് കിടക്കുമ്പോൾ
ഒരു മഴയും പെയ്യാതെ തന്നെ
നനഞ്ഞു കുതിരാറുണ്ട്
ശരീരവും മനസ്സും
Athe, ellaam puram poochu [ pooshu :) ]
ReplyDeleteAaashamsakal.
അതെ കുറെ ഏറെ ഇപ്പൊ അങ്ങിനെ തന്നെ ആയിരിക്കുന്നു
Deleteനന്ദി ഡോക്ടര വായനക്കും അഭിപ്രായത്തിനും
സാധാരണയായി ബ്ലോഗുകളിൽ കാണാറുള്ള സ്റ്റീരിയോടൈപ്പ് കവിതകളിൽ നിന്ന് ഏറെ വ്യത്യസ്ഥം. പുതുമയുള്ള ഭാവലോകം, പുതുമയുള്ള ബിംബകൽപ്പനകൾ, കവിതകളെ കൂടുതൽ നന്നായി വായിക്കുന്ന ഒരു വായനാസമൂഹത്തിന്റെ ശ്രദ്ധ ആവശ്യപ്പെടുന്ന കവിത......
ReplyDeleteപ്രദീപ് ഭായ് വളരെ സന്തോഷം ഇത്തരം പോസിറ്റീവ് എനർജി പകര്‍ന്നു തരുന്ന അഭിപ്രായങ്ങൾക്ക് തീര്‍ച്ചയായും കൂടുതൽ ചിന്തിക്കുവാനും എഴുതുവാനും ഇത്തരം വാക്കുകൾക്കുള്ള ഊര്‍ജം അപാരമാണ്
Deleteവളരെ സന്തോഷത്തോടെ നന്ദി അറിയിക്കട്ടെ
ReplyDeleteചിന്തിപ്പിക്കുന്ന നല്ല കവിതകള്‍.
ജോസെലെട്റ്റ് ഈ വരവ് പരിചയപ്പെടൽ സന്തോഷമുണ്ട് ഒപ്പം വായനക്കും അഭിപ്രായത്തിനും വളരെ നന്ദി
Deleteതീര്‍ച്ചയായും. പ്രദീപ് മാഷ് പറഞ്ഞതു പോലെ വായനയും ചര്‍ച്ചയും ആവശ്യപ്പെടുന്ന കവിതകള്‍.
ReplyDeleteനന്നായി ഇഷ്ടപ്പെട്ടു.
റാംജിഭായ് വളരെ സന്തോഷം ഈ അഭിപ്രായം കാണുമ്പോൾ ഈ കയ്യൊപ്പ് ഇവിടെ കാണുമ്പോൾ
Deleteനന്ദിയും അറിയിക്കട്ടെ
ലളിതമായ വരികൾ.. അർഥമുള്ള ചിന്തനിയമായ കവിത. എല്ലാം ഇഷ്റ്റമായി.. വായിക്കേണ്ടവയും ഓർമ്മിക്കേണ്ടവയും.. ആശംസകൾ
ReplyDeleteബഷീര്‍ ഭായ് വളരെ സന്തോഷം വായനക്ക് ഈ പ്രോത്സാഹനത്തിനു
Deleteനന്ദിയോടെ
ആശംസകൾ.. നല്ല വരികൾ ഓരോന്നും..
ReplyDeleteജെഫു ഈ പരിചയപ്പെടൽ ഈ വായന അഭിപ്രായം പ്രോത്സാഹനം വളരെ സന്തോഷം സ്നേഹത്തോടെ നന്ദിയും
Deleteഇവയെല്ലാം ഒഴിവാക്കേണ്ടത് തന്നെയെന്ന് അറിയാത്ത ആരും ഉണ്ടാവില്ലെന്ന് തീർച്ച. തലകുലുക്കി സമ്മതിക്കാത്തവരെ കാണാൻ കിട്ടുമെന്നും തോന്നുന്നില്ല...എന്നാൽ ഉള്ളിന്റെ ഉള്ളിൽ ഇതെല്ലാം കൊതിയോടെ ആർത്തിയോടെ "വേണം വേണം " എന്ന് അലമുറയിടുന്നു...
ReplyDeleteതീര്‍ച്ചയായും അവ നമ്മളെ വല്ലാതെ ആകര്‍ഷിക്കുന്നവയാണ് ഒഴിവാക്കുവാൻ കഴിയാത്തതും
Deleteനന്ദി ശരത് ഈ വായനക്ക് അഭിപ്രായത്തിനു സ്നേഹപൂർവ്വം
എല്ലാം ഒന്നിനൊന്ന് മെച്ചമായവയാണ്.
ReplyDeleteവായിക്കുംതോറും തിളക്കമേറി വരുന്ന വരികള്‍!
ആശംസകള്‍
തങ്കപ്പൻ ചേട്ടാ ഈ അനുഗ്രഹം പ്രോത്സാഹനം വളരെ സന്തോഷം നന്ദി സ്നേഹപൂർവ്വം
Deleteഎല്ലാം നമ്മള് തന്നെ.
ReplyDeleteവേറാരുമല്ല
അജിത്ഭായ് അതെ നമ്മൾ നമ്മൾ മാത്രം അതും നമുക്ക് വേണ്ടി
Deleteവളരെ നന്ദി അജിത്ഭായ് യുടെ ഓരോ അഭിപ്രായവും വായനയും പ്രോത്സാഹനവും എഴുത്തിനു ശക്തിയാണ് സ്നേഹത്തോടെ
നമ്മളാകാൻ ഇത്തരം ചില ജാടകൾ ഇന്ന് ആവശ്യപ്പെടുന്നുണ്ടാകാം....
ReplyDeleteഅതെ ഒഴിച്ചുകൂടാൻ പറ്റാത്തവ എന്നുള്ള അവസ്ഥയിലേക്ക് പലതും കടന്നു വരുന്നു നമ്മുടെ അത് ആവശ്യവും തന്നെ
Deleteനന്ദി വി കെ ഈ വായനക്ക് അഭിപ്രായത്തിനു വളരെ സന്തോഷത്തോടെ സ്നേഹത്തോടെ
CHORCHA kooduthal ISHTAM:)
ReplyDeleteവളരെ നന്ദി കീയ സന്തോഷത്തോടെ
Deleteശില്പ ചാരുതയുളള കവിതകള്‍...നന്നായി...ആശംസകള്‍
ReplyDeleteഅനുരാജ് ഈ ഓരോ കയ്യൊപ്പിനും വളരെ നന്ദി സ്നേഹപൂർവ്വം
Delete:)
ReplyDeleteഎല്ലം ഒരു നുള്ള് നോവ് പൊലെ
നിധീഷ് വളരെ നന്ദി ഓരോ അഭിപ്രായത്തിനും വായനക്കും പ്രോത്സാഹനത്തിനു മാർഗനിർദ്ധേശങ്ങൾക്ക്
Deleteനാലും ഗംഭീരം തന്നെ ഭായ്. എന്നാലും 'കൃത്രിമ'വും, 'കള്ളനോട്ട'വും ഏറെ ഇഷ്ടമായി.
ReplyDeleteശുഭാശംസകൾ........
നന്ദി സൌഗന്ധികം ഈ പ്രത്യേക പരാമർശത്തിന് വായനക്കും എന്നും കവിതയ്ക്ക് തരുന്ന പ്രോത്സാഹനത്തിനും
Delete