മരത്തിനെ പിടിച്ചു മഞ്ഞു-
സോപ്പ് തേയ്പ്പിച്ചു
കണ്ണ് നീറി മരം അവിടെ-
നിന്നു ചിണുങ്ങി
കാറ്റടിച്ചു തണുത്തു മരം-
തടി കുടഞ്ഞു
ചില്ലയിൽ അലക്കി വിരിച്ചിട്ട-
ഇലകുലുങ്ങി
ഉണങ്ങിയ ചില ഇലകൾ
താഴെ വീണു
അതിൽ അഴുക്കു മണ്ണും
ചെളി പുരണ്ടു
കാറ്റു അതെടുക്കുവാൻ
ഓടി വന്നു,
കാലൊന്നു തെറ്റി
മുറ്റത്തു തെന്നിവീണു
മുട്ടൊന്നു പൊട്ടി
തെച്ചി ചോര വന്നു
തൊടിയിലെ മുക്കുറ്റി-
ത്തടവിനിന്നു.
മുറ്റത്തു പെട്ടെന്ന്
വെയിലു വന്നു
ഒരു ആഭരണവും
അണിയാതെ-
സ്വർണക്കടയുടെ
പരസ്യമായി
അതു കണ്ടു മരം
കണ്ണ്തള്ളി
പർദ്ധയിട്ടമൊഞ്ചത്തി
മേഘങ്ങൾ
ചിരി വരച്ചു
മൈലാഞ്ചികൈ കൊണ്ട്
അതു മായ്ച്ചു
നാണിച്ചു ഭൂമി പച്ച-
നിറമുടുത്തു
ആകാശം ഗമയിൽ
കൂളിംഗ് ഗ്ലാസ് വച്ചു
അതാ മഴ വരുന്നെന്നൊരു
വാർത്ത മിന്നലായി
മഴകാണാൻ
ഏവരും കാത്തു നിന്നു
ചറ പറ പെട്ടെന്ന്
മഴ തുടങ്ങി
നനഞ്ഞ മരങ്ങൾ
തുമ്മി തുടങ്ങി
തുമ്മി തുമ്മി ഇലകൾ
കൊഴിഞ്ഞു തുടങ്ങി
ശിശിരം വന്നെന്നൊരു
അശരീരി മുഴങ്ങി
അതു കേട്ട് ആരോ
തരിച്ചു നിന്നു
ഒരു കറുത്തമീൻകാരൻ
ചിറകടിച്ചപ്പോൾ
അതു വഴി
പറന്നു പോയി!
സോപ്പ് തേയ്പ്പിച്ചു
കണ്ണ് നീറി മരം അവിടെ-
നിന്നു ചിണുങ്ങി
കാറ്റടിച്ചു തണുത്തു മരം-
തടി കുടഞ്ഞു
ചില്ലയിൽ അലക്കി വിരിച്ചിട്ട-
ഇലകുലുങ്ങി
ഉണങ്ങിയ ചില ഇലകൾ
താഴെ വീണു
അതിൽ അഴുക്കു മണ്ണും
ചെളി പുരണ്ടു
കാറ്റു അതെടുക്കുവാൻ
ഓടി വന്നു,
കാലൊന്നു തെറ്റി
മുറ്റത്തു തെന്നിവീണു
മുട്ടൊന്നു പൊട്ടി
തെച്ചി ചോര വന്നു
തൊടിയിലെ മുക്കുറ്റി-
ത്തടവിനിന്നു.
മുറ്റത്തു പെട്ടെന്ന്
വെയിലു വന്നു
ഒരു ആഭരണവും
അണിയാതെ-
സ്വർണക്കടയുടെ
പരസ്യമായി
അതു കണ്ടു മരം
കണ്ണ്തള്ളി
പർദ്ധയിട്ടമൊഞ്ചത്തി
മേഘങ്ങൾ
ചിരി വരച്ചു
മൈലാഞ്ചികൈ കൊണ്ട്
അതു മായ്ച്ചു
നാണിച്ചു ഭൂമി പച്ച-
നിറമുടുത്തു
ആകാശം ഗമയിൽ
കൂളിംഗ് ഗ്ലാസ് വച്ചു
അതാ മഴ വരുന്നെന്നൊരു
വാർത്ത മിന്നലായി
മഴകാണാൻ
ഏവരും കാത്തു നിന്നു
ചറ പറ പെട്ടെന്ന്
മഴ തുടങ്ങി
നനഞ്ഞ മരങ്ങൾ
തുമ്മി തുടങ്ങി
തുമ്മി തുമ്മി ഇലകൾ
കൊഴിഞ്ഞു തുടങ്ങി
ശിശിരം വന്നെന്നൊരു
അശരീരി മുഴങ്ങി
അതു കേട്ട് ആരോ
തരിച്ചു നിന്നു
ഒരു കറുത്തമീൻകാരൻ
ചിറകടിച്ചപ്പോൾ
അതു വഴി
പറന്നു പോയി!
അണിഞ്ഞൊരുങ്ങിയീ പ്രകൃതിയെല്ലാം!!
ReplyDeleteമുറ്റത്തു വന്ന വെയിലിന്റെ ഭംഗി.......!
ReplyDeleteആശംസകള്‍
പ്രകൃത്യാലുള്ള - സ്വാഭാവികമായ വിഷയം എങ്കിലും
ReplyDeleteഅവതരണഭംഗികൊണ്ടു ഹൃദ്യം.
തുമ്മല്‍ ലക്ഷണമാണ്.ചിലതിനു മുന്നോടി .
ReplyDeleteമുറ്റത്തെ മുക്കുറ്റി. എന്തൊരു അഴകാണ് അതിന്ന്. അത് മനസ്സിലാക്കാൻ കവിക്കേ കഴിയൂ. ശരിക്കും ആസ്വദിച്ചു.
ReplyDeleteകവിത ഒഴുകിയെത്തുന്ന വഴികളെക്കുറിച്ചോർത്ത് അത്ഭുതം തോന്നുന്നു....
ReplyDeleteമരത്തിന്റെ തുമ്മലും....
ReplyDeleteതുമ്മിതുമ്മി ഇല കൊഴിഞ്ഞു
ReplyDeleteമരത്തെ പറ്റി എല്ലാരും പറയുന്നത് കൊണ്ടാവും തുമ്മൽ
ReplyDeleteനല്ല ഭാവന
ആശംസകൾ
നന്നായിട്ടുണ്ട്...
ReplyDeleteമുട്ടത്തു വീണ വെയില് ആഭരണ കടയുടെ പരസ്യം പോലെ.
ReplyDeleteആകാശം ഗമയില്‍ കൂളിംഗ് ഗ്ലാസ് വച്ചു.
ഹെതോഹരമായ ഒരു കവിത.
സർവശ്രീ
ReplyDeleteഅജിത്ഭായ്
തങ്കപ്പൻ ഭായ്
ഡോ. പി. മാലങ്കോട്
അനീഷ് കാത്തി
ദാസേട്ടൻ
പ്രദീപ് മാഷ്
റാംജി ഭായ്
ഡോക്ടർ Sharafudheen C M
നിധീഷ് വർമ്മ
Habby Sudhan
നളിനകുമാരി ചേച്ചി
എല്ലാവർക്കും വളരെ വളരെ നന്ദി അഭിപ്രായത്തിനു വായനക്കും
വായിക്കുന്നവരെ തുമ്മൽ പിടിപ്പിക്കാത്ത വരികൾ
ReplyDeleteനല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംശകൾ...