Skip to main content

Posts

Showing posts from June, 2014

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം 

മടക്ക ശിൽപം

എല്ലാവരും ഉണ്ടായിട്ടും അനാഥനെ പോലെ ഏതോ പുഴ എവിടുന്നോ കടത്തി കൊണ്ട് വന്നതാണ് കടൽ എന്നത് വളരെ ദൂരെ നിന്നു വായിക്കാവുന്ന ഏതോ അനാഥാലയത്തിന്റെ  ബോർഡായിരുന്നു അറബി കടൽ സംസാരിക്കുന്ന ഭാഷയും എന്നാലും എനിക്കിനി വയ്യ അലയുന്ന  കടൽ ജീവിതം എനിക്ക് ഓർക്കണം ആ പഴയ  പുഴ ജീവിതം വീണ്ടും ആ പുഴയുടെ രക്തമാവണം അലിയണം ഈ അലച്ചിൽ മതിയാക്കി തിരിച്ചു പോകണം പുഴയിലേക്ക് അതിലെ ഒഴുക്ക് വകഞ്ഞു മാറ്റി നീന്തുന്ന മീനുകളുടെ കണ്ണുകൾ തെളിക്കുന്ന വെളിച്ചം കണ്ട് പുഴയിലെ വഴിയിലൂടെ പ്രകാശമില്ലാത്ത തകരുന്ന  മിന്നലിൽ എന്നും പുതുക്കപ്പെടുന്ന  മഴയിലേയ്ക്ക്‌ അതിലെ ഒരൊറ്റ മഴത്തുള്ളിയാകണം ചിന്നി ചിതറിച്ച ഇലകളിലൂടെ   നടന്നു തിരിച്ചു മരം കയറി മുകളിലേയ്ക്ക് മടങ്ങി പോകണം ഒരൊറ്റ  തണുത്ത മഴയിലേയ്ക്ക്‌ അതിനിടയിൽ  പുഴയിൽ പുതിയൊരു  വെള്ളച്ചാട്ടത്തിന്റെ മരം നടണം ഘനീഭവിച്ചു പയ്യെ പയ്യെ  പെയ്യിച്ച അന്തരീക്ഷത്തിലേയ്ക്ക്  ഒരു കാറ്റിന്റെ  തോണി തുഴഞ്ഞു ഒച്ച ഉണ്ടാക്കാത്ത ഒരു നിശബ്ദ  ഇടിയിൽ ഇടി ഒഴിഞ്ഞ മേഘത്തിലെയ്ക്ക്  തിരിച്ചു പോകണം വന്ന വഴിയെ അണുവിട തെറ്റാതെ അതിനു മുമ്പ് അന്തരീക്ഷത്തിൽ

സ്റ്റാറ്റസ് പോസ്റ്റുകൾ രണ്ടാമൻ

കടലാസ് ചെടിയുടെ കോപ്പിയടി   പഠിക്കാതെ അവിടെയും ഇവിടെയും  കറങ്ങി നടന്നിട്ടും  , പരീക്ഷയ്ക്ക് തോല്ക്കാതിരിക്കുവാൻ അപ്പുറത്ത് നില്ക്കുന്ന പനിനീര്ച്ചെടിയെ ആരും അറിയാതെ എത്തി നോക്കി     മുള്ള് പോലും കളയാതെ സ്വന്തം പേപ്പറിലേയ്ക്ക് പകർത്തി എഴുതുന്നുണ്ട് വേലിക്കൽ നില്ക്കുന്ന കടലാസ് ചെടി സസ്യാഹാരി പുറമേ  സസ്യാഹാരി എന്ന്  തോന്നിക്കുമെങ്കിലും  ആരും അറിയാതെ  രഹസ്യമായി  മത്സ്യം കഴിക്കുന്നവരാണ്‌  റോസാച്ചെടികൾ അത് കൊണ്ട് തന്നെ  മുള്ള് കളഞ്ഞില്ലെങ്കിലും  പനിനീരിന്റെ  അത്തർ പൂശാൻ  അവർ  മറക്കാറില്ല വെൽഡർ മിന്നൽ നനഞ്ഞ തുള്ളികൾ ഉണങ്ങാതെ ഒട്ടില്ല എന്നറിയാതെ ഇടി വെട്ടുമ്പോഴും പെരുമഴയത്ത് മഴ തുള്ളികൾ വിളക്കി ചേർക്കുവാൻ ശ്രമിക്കുന്നുണ്ട് നനയുമ്പോഴും ഉണങ്ങി മെലിഞ്ഞ മിന്നൽ  തിരകൾ ചിപ്പി പിടിച്ചു മുകളിൽ  വെച്ചിട്ടും  കാറ്റടിച്ചു തിരികെ  വെള്ളത്തിൽ വീണു നനയുന്നുണ്ട്  കടൽ കഴുകി  തീരത്ത് ഉണങ്ങാൻ വിരിച്ചിടുന്ന  തിരകൾ ഉറക്കം നിന്റെ സന്ധ്യമയങ്ങിയ നെറ്റിയിലൂടെ കയറി  ഉറക്കം തൂങ്ങിത്തുടങ്ങിയ മുടിയിലെ  ഒറ്റയടിപ്പാതയിലൂടെ  മുല്ലപ്പൂ മണം ശ്വസിച്ചു