ഒച്ച കൊണ്ട്
മ്യാവൂ ശിൽപ്പം തീർത്ത്
ഒരുതൊട്ടാവാടിക്കരികിൽ
തൊട്ടുതൊട്ടില്ല
എന്ന മട്ടിൽ
അതിൽ വിരിഞ്ഞ പൂ പോലെ
കിടന്നുറങ്ങുന്ന കൊച്ചുപൂച്ച
ആ പൂച്ച കാണുന്ന
പൂപാത്രം നിറയെ
നിറഞ്ഞു തുളുമ്പുന്ന
വെളുത്ത പാലിന്റെ
നിറമുള്ള
അപ്പൂപ്പന്താടിസ്വപ്നം
ആ സ്വപ്നത്തെ നക്കി തുടയ്ക്കുന്ന
വെള്ളാരം കണ്ണുള്ള കുഞ്ഞുപൂച്ച
പൂച്ചയുടെ നാവുതട്ടി
ഇക്കിളികൊള്ളുന്ന
പഞ്ഞിസ്വപ്നം
ആ സ്വപ്നം തട്ടി
ഞെട്ടി ഉണരുന്ന
തൊട്ടാവാടി
ആ തൊട്ടാവാടി
പൂച്ചയെ പോലെ ഉണർന്ന്
ഇലകളെ ഉണർത്താതെ
ഉറങ്ങുന്ന പൂച്ച അറിയാതെ
ദേ കൊള്ളുന്ന
മുള്ളുകുടയുന്നു
മ്യാവൂ ശിൽപ്പം തീർത്ത്
ഒരുതൊട്ടാവാടിക്കരികിൽ
തൊട്ടുതൊട്ടില്ല
എന്ന മട്ടിൽ
അതിൽ വിരിഞ്ഞ പൂ പോലെ
കിടന്നുറങ്ങുന്ന കൊച്ചുപൂച്ച
ആ പൂച്ച കാണുന്ന
പൂപാത്രം നിറയെ
നിറഞ്ഞു തുളുമ്പുന്ന
വെളുത്ത പാലിന്റെ
നിറമുള്ള
അപ്പൂപ്പന്താടിസ്വപ്നം
ആ സ്വപ്നത്തെ നക്കി തുടയ്ക്കുന്ന
വെള്ളാരം കണ്ണുള്ള കുഞ്ഞുപൂച്ച
പൂച്ചയുടെ നാവുതട്ടി
ഇക്കിളികൊള്ളുന്ന
പഞ്ഞിസ്വപ്നം
ആ സ്വപ്നം തട്ടി
ഞെട്ടി ഉണരുന്ന
തൊട്ടാവാടി
ആ തൊട്ടാവാടി
പൂച്ചയെ പോലെ ഉണർന്ന്
ഇലകളെ ഉണർത്താതെ
ഉറങ്ങുന്ന പൂച്ച അറിയാതെ
ദേ കൊള്ളുന്ന
മുള്ളുകുടയുന്നു
പൂച്ചയല്ല, പുലി
ReplyDeleteപാൽപാത്രം പിടിച്ച് വലിക്കല്ലേ..
ReplyDeleteതൊട്ടാവാടിപൂച്ചേ... :)
പഞ്ഞി പോലെ പതുപതുത്ത കവിത. :)
ശുഭാശംസകൾ......
നന്നായിരിയ്ക്കുന്നു.
ReplyDeleteപൂച്ചയുടെ മൃദു പാദങ്ങൾക്കുള്ളിലും ഒളിഞ്ഞിരിപ്പുണ്ട് അത്ര നിഷ്കളങ്കമല്ലാത്ത നഖങ്ങൾ...
ReplyDeleteനല്ല കവിതയ്ക്ക് ഒരായിരം 'മ്യാവൂ' ആശംസകൾ
ഒച്ച കൊണ്ട്
ReplyDeleteമ്യാവൂ ശിൽപം ഉണ്ടാക്കി
ഒരുതൊട്ടാവാടിക്കരികിൽ തൊട്ടുതൊട്ടില്ല
എന്ന മട്ടിൽ അതിൽ വിരിഞ്ഞ പൂ പോലെ
കിടന്നുറങ്ങുന്ന കൊച്ചുപൂച്ച