മഴ,
അത് പെയ്യുന്നതിനിടയിൽ
ഒരു നിമിഷം ഒന്ന് കണ്ണടച്ച്
ധ്യാനിച്ചു നിന്നിരുന്നെങ്കിൽ
വെടിയേല്‍ക്കുന്നതിന്
മുമ്പുള്ള ഗാന്ധിജിയുടെ
നിശ്ചലദൃശ്യമായേനെ
മേഘത്തിൽ നിന്നും
മഴനൂൽക്കുന്നതിനിടയിൽ
അത് പക്ഷേ ചെയ്തു കാണില്ല
വെടി കൊണ്ട ഗാന്ധിജി
കഴിഞ്ഞ മഴ പോലെ
എന്നും പുഴയാണ്,
ഇന്നും നിലനില്‍ക്കുന്ന
അനേകം അനീതികൾക്കെതിരെ
പലവിധ കപ്പങ്ങൾക്കെതിരെ
ഉപ്പു സത്യാഗ്രഹത്തിന്
എന്ന പോലെ
കൊണ്ട വെടിയുണ്ടയുമായി
കടലിലേയ്ക്ക് തന്നെ
അഹിംസാത്മകമായി
ചോര ചുവന്ന കലക്ക നിറത്തിൽ
സബർമതി ഓർമ്മപ്പെടുത്തി
ഒഴുകിക്കൊണ്ടേയിരിക്കുന്നു....
അത് പെയ്യുന്നതിനിടയിൽ
ഒരു നിമിഷം ഒന്ന് കണ്ണടച്ച്
ധ്യാനിച്ചു നിന്നിരുന്നെങ്കിൽ
വെടിയേല്‍ക്കുന്നതിന്
മുമ്പുള്ള ഗാന്ധിജിയുടെ
നിശ്ചലദൃശ്യമായേനെ
മേഘത്തിൽ നിന്നും
മഴനൂൽക്കുന്നതിനിടയിൽ
അത് പക്ഷേ ചെയ്തു കാണില്ല
വെടി കൊണ്ട ഗാന്ധിജി
കഴിഞ്ഞ മഴ പോലെ
എന്നും പുഴയാണ്,
ഇന്നും നിലനില്‍ക്കുന്ന
അനേകം അനീതികൾക്കെതിരെ
പലവിധ കപ്പങ്ങൾക്കെതിരെ
ഉപ്പു സത്യാഗ്രഹത്തിന്
എന്ന പോലെ
കൊണ്ട വെടിയുണ്ടയുമായി
കടലിലേയ്ക്ക് തന്നെ
അഹിംസാത്മകമായി
ചോര ചുവന്ന കലക്ക നിറത്തിൽ
സബർമതി ഓർമ്മപ്പെടുത്തി
ഒഴുകിക്കൊണ്ടേയിരിക്കുന്നു....
ജലച്ചായ ചിത്രം പോലെ ഓര്‍മ്മപ്പെടുത്തല്‍....
ReplyDeleteആ മഴയുടെ ശക്തിയേയും അതി ജീവിച്ചേനെ ആ വെടിയുണ്ട.
ReplyDelete