Skip to main content

അന്ധമയിലും അതുവെച്ച നൃത്തവും

ഒരു മഴയ്ക്ക്‌ മാത്രം
കഷ്ടിച്ച്
കടന്നു പോകാവുന്ന
വഴി

അതിലൂടെ
പീലികൾ അഴിച്ചിട്ടു
മേലാകെ നൃത്തം അരച്ച്പുരട്ടിയ
ഒരു അന്ധമയിൽ
നടന്നു വരുന്നു

അത് ചുവടുകൾ തെറ്റിച്ചു
നൃത്തം
വെച്ച് തുടങ്ങുന്നു

 നിത്യ പൂജയില്ലാത്ത
അടുത്തുള്ള കോവിലിൽ നിന്നും
ദൈവത്തിന്റെ
തിരക്കും ഭാരവുമില്ലാത്തൊരു
  കൃഷ്ണൻ
എന്നോകളഞ്ഞു പോയ മയിൽപീലി
തിരഞ്ഞു
നടന്നുവരുന്നു

അന്ധമയിലിനെ കാണുന്നു
അതു തെറ്റിച്ചുവെയ്ക്കുന്ന നൃത്തം
നോക്കിനില്ക്കുന്നു

ഓരോ തെറ്റിലും
കൊഴിഞ്ഞു വീഴുന്ന
പീലികളെണ്ണുന്നു
അതുകുനിഞ്ഞെടുത്തു, അതിൽ;
 കാഴ്ചയുള്ള കണ്ണുകൾ
 തെളിച്ചുവരയ്ക്കുന്നു


തെറ്റിച്ചുവെച്ച നൃത്തച്ചുവടുകൾ
കുത്തിയിരുന്നു പെറുക്കിയെടുക്കുന്നു
തെറ്റുതിരുത്തി തിരികെ
വെച്ചുകൊടുക്കുന്നു

കണ്ണടച്ച്
മടിയിൽ പിടിച്ചുകിടത്തി
 മയിലിന്റെ കണ്ണിൽ
തെളിമയുള്ള കാഴ്ച
നനച്ചു വരയ്ക്കുന്നു

മയിലിനു കാഴ്ച
 തിരിച്ചു കിട്ടുന്നു

പെയ്തു തോർന്നുപോയ
ഒരു മഴയെ
തിരിച്ചുവിളിച്ചു
ആ കാഴ്ച്ച
 ഒറ്റത്തുള്ളിയിൽ
  സാക്ഷ്യപ്പെടുത്തുന്നു

കൃഷ്ണന്,
 ഒരുപീലി,
ആയിരം ജന്മത്തെയ്ക്കു
മയിൽ;
എഴുതി കൊടുക്കുന്നു

കാഴ്ച കിട്ടിയ മയിൽ
നനുത്ത ഓർമയിലേയ്ക്ക്
നടന്നു പോകുന്നു

കൃഷ്ണനും മയിൽ വെച്ച
നൃത്തവും മാത്രം
തിരിച്ചു പോകുന്നു..


Comments

  1. anganeyaanu mayilppeeliyil kannundaayathu alle..?!
    aazamsakal...

    ReplyDelete
  2. തെറ്റിച്ചുവെച്ച നൃത്തച്ചുവടുകൾ
    കുത്തിയിരുന്നു പെറുക്കിയെടുക്കുന്നു
    തെറ്റുതിരുത്തി തിരികെ വെച്ചുകൊടുക്കുന്നു

    ReplyDelete
  3. ഈ അന്ധമയിലിനെ ഫേസ് ബുക്കില്‍ കണ്ടപ്പോള്‍ത്തന്നെ ഇഷ്ടപ്പെട്ടിരുന്നു

    ReplyDelete
  4. മയില്‍ കണ്ണുകള്‍
    ആശംസകള്‍

    ReplyDelete
  5. ബൂലോകത്തിലെ കുറഞ്ഞ അനുഭവ പരിജയത്തില്‍ നിന്ന് നിന്ന്ങ്ങളുടെ ഭാഷക്ക് തത്തുല്യമായ ഭാഷ ഞാൻ കണ്ടില്ല ഒപ്പം തന്നെ..... ഗദ്യകവിതയിലെ ഈ സങ്കേതവും..... വളരെ നന്നായി ആശംസകൾ..... ഇനിയുള്ള യാത്രയിൽ ഞാനും കൂടെ കൂടുന്നു......

    ReplyDelete
  6. ദൈവത്തിന്റെ
    തിരക്കും ഭാരവുമില്ലാത്തൊരു
      കൃഷ്ണൻ..... അങ്ങനെയൊരു കൃഷ്ണനെ കാണാൻ കഴിഞ്ഞെങ്കില്‍......
    ബൈജുവേട്ടാ... അതിമനോഹരമീ കവിത.!!
    എത്ര വായിച്ചിട്ടും മതിവരുന്നില്ല.!!
    കാണാൻ വൈകിയതില്‍ ഖേദിക്കുന്നു... വൈകിയാണെങ്കിലും ആസ്വദിക്കാൻ കഴിഞ്ഞതില്‍ ആനന്ദിക്കുന്നു...
    ആ മയിലിനു കാഴ്ച കിട്ടിയതുപോലെ....!!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം