ആകാശചെരുവിൽ
ഞാനും മഴവില്ലിന്റെ കുഞ്ഞും
തിത്തിരിപക്ഷികളുടെ പാട്ടിന്റെ ഭാഷയിൽ
കിലുകിലാ കുഞ്ഞു ചിരിക്കുന്നു
മഴവില്ലിന്റെ കുഞ്ഞിന് ഉറക്കമില്ല
രാത്രിയെന്നും പകലെന്നും തീരെ ഇല്ലാത്ത
ആകാശത്തിന്
കാണാത്ത കുഞ്ഞിനെ ഉറക്കണം
എന്നൊട്ടുമില്ല
ചാന്ത് മാഞ്ഞുപോയ
സന്ധ്യയുടെ നെറ്റിയിൽ
തലേന്ന് പെയ്ത മഴത്തുള്ളികൾ വെച്ച്
കളിക്കയാണ് കുഞ്ഞ്
വിരിയാറായ മന്ദാരമൊട്ടിൽ
വീണ് തുടങ്ങി..
മഞ്ഞ്
തണുപ്പിന്റെ ആദ്യതരി
ഞാനിനിയും മോഷ്ടിച്ച് കഴിഞ്ഞിട്ടില്ല
രണ്ട് നക്ഷത്രങ്ങൾ
തികച്ച്
ഇന്നലെകൾ നിലാവിന് വിറ്റ്
പലപ്പോഴായി
മൂന്നുചന്ദ്രനെ വാങ്ങിയ വകയിൽ
ഇനിയും തിരിച്ചുകൊടുക്കാനുണ്ട്
അരചന്ദ്രന്റെ ബാക്കി
ഉറക്കം വരുന്നില്ല...
നിറങ്ങൾ കാണാതെപഠിക്കുകയാണ്
പുലരാറായിട്ടും;
രാത്രി
ഇനി എന്നാണാവോ…
വസന്തത്തിന്റെ കേട്ടെഴുത്ത്!
ഞാനും മഴവില്ലിന്റെ കുഞ്ഞും
തിത്തിരിപക്ഷികളുടെ പാട്ടിന്റെ ഭാഷയിൽ
കിലുകിലാ കുഞ്ഞു ചിരിക്കുന്നു
മഴവില്ലിന്റെ കുഞ്ഞിന് ഉറക്കമില്ല
രാത്രിയെന്നും പകലെന്നും തീരെ ഇല്ലാത്ത
ആകാശത്തിന്
കാണാത്ത കുഞ്ഞിനെ ഉറക്കണം
എന്നൊട്ടുമില്ല
ചാന്ത് മാഞ്ഞുപോയ
സന്ധ്യയുടെ നെറ്റിയിൽ
തലേന്ന് പെയ്ത മഴത്തുള്ളികൾ വെച്ച്
കളിക്കയാണ് കുഞ്ഞ്
വിരിയാറായ മന്ദാരമൊട്ടിൽ
വീണ് തുടങ്ങി..
മഞ്ഞ്
തണുപ്പിന്റെ ആദ്യതരി
ഞാനിനിയും മോഷ്ടിച്ച് കഴിഞ്ഞിട്ടില്ല
രണ്ട് നക്ഷത്രങ്ങൾ
തികച്ച്
ഇന്നലെകൾ നിലാവിന് വിറ്റ്
പലപ്പോഴായി
മൂന്നുചന്ദ്രനെ വാങ്ങിയ വകയിൽ
ഇനിയും തിരിച്ചുകൊടുക്കാനുണ്ട്
അരചന്ദ്രന്റെ ബാക്കി
ഉറക്കം വരുന്നില്ല...
നിറങ്ങൾ കാണാതെപഠിക്കുകയാണ്
പുലരാറായിട്ടും;
രാത്രി
ഇനി എന്നാണാവോ…
വസന്തത്തിന്റെ കേട്ടെഴുത്ത്!
(ഇന്നലെകൾ നിലാവിന് വിറ്റ്
ReplyDeleteപലപ്പോഴായി
മൂന്നുചന്ദ്രനെ വാങ്ങിയ വകയിൽ
ഇനിയും തിരിച്ചുകൊടുക്കാനുണ്ട്
അരചന്ദ്രന്റെ ബാക്കി )
നന്നായി ഇഷ്ടപ്പെട്ടു.!!!
മനോഹരമായ മോഷണങ്ങൾ!!!
ReplyDeleteആഹാ.. വസന്തത്തിന്റെ കേട്ടെഴുത്ത്..
ReplyDeleteമാനത്തുണ്ടാകുന്ന മായ മോഷണങ്ങളൂടെ വിസ്മയക്ക്ാഴ്ച്ചകൾ ....
ReplyDeleteമനോഹര വരികള്‍... വായിച്ചിട്ടു മതിവരുന്നില്ല...
ReplyDeleteബൈജൂ.. സുന്ദരം...ഭാവനകളുടെ ആവനാഴി..ആശംസകൾ..
ReplyDeleteകേട്ടെഴുത്തിനായി...........
ReplyDeleteആശംസകള്‍