Skip to main content

Posts

Showing posts from August, 2016

വാക്കിനെക്കുറിച്ച് രണ്ട് വാക്ക്

കഴിഞ്ഞ ജന്മത്തിൽ ആരോ അതിക്രൂരമായി കൊലപ്പെടുത്തിയ ഒരാളാവണം അയാൾ അത് കൊണ്ട് അയാൾ ഞാനാവാം ഞാൻ കൊല്ലപ്പെടുന്നത് വരെ നിങ്ങളാവാം അത് വരെ കൊലയാളി സമയമാകാം അത്രയും നിസ്സഹായതയോടെ ആ മരണം നോക്കിനിൽക്കേണ്ടി വന്ന അയാളുടെ വെളുത്തകുതിര കറുത്ത് കുതറി രാത്രിയായതാവാം അങ്ങിനെ എത്രയോ ജന്മങ്ങളുടെ നക്ഷത്രവെളിച്ചങ്ങൾ കടന്നാവണം ആ രാത്രി അക്ഷരാർത്ഥത്തിൽ കുതിരയെ അനുസ്മരിപ്പിക്കുന്ന എന്റെ കവിതയിലെ കറുത്ത വാക്കുകളായത് കറുത്തതായത് കൊണ്ട് ഒരു മരണത്തിനും വിട്ടുകൊടുക്കാതെ പരിക്കേറ്റിട്ടും എന്നേയും കൊണ്ട് കവിതകളിലൂടെ ധീരമായി മുന്നോട്ട് ഓടിക്കൊണ്ടിരിക്കുന്നുത് അട്ടഹസിക്കുന്ന ഇരുട്ടിന്റെ പരിഹാസം നിങ്ങൾ കേൾക്കുന്നുണ്ടാവും കാലുകൾ ഇല്ലാത്ത കുതിര എന്ന നിലയിൽ അർഥം കുറച്ചുയർത്തി വെയ്ക്കുന്ന വാക്കുകളുടെ ഒച്ചകൾ കവിതകളാകുന്നതാവും അവ പിന്നെ കടന്നു പോകുന വഴികളിൽ പൂവുകളായി വിരിയുന്നതാവും വീണ്ടും തളിർക്കുവാൻ വായനയുടെ ആമ്പൽപ്പൂക്കളായി വെള്ളത്തിൽ മാത്രം വാടിവീഴുന്നതാവും കുതിച്ചു പായുന്ന വാക്കുകളുടെ കറുത്തകുതിരകൾ പൂട്ടിയ രഥങ്ങളാവണം വിരലുകൾ നഖങ്ങൾ അന്നത്തെ കേട്ട്