അൽഷിമേഷ്സ് ബാധിച്ച
മഴയെ
പിടിച്ചു കൊണ്ട് നടക്കുകയാണ്
ആകൃതി നഷ്ടപ്പെട്ട
മേഘങ്ങൾ
നനഞ്ഞു കൊണ്ടായാലും
അറിയാവുന്ന ഒരു തുള്ളിമരുന്നു
മഴയ്ക്ക്
ഓർമ്മയിൽ നിന്നും
കുറിച്ച് കൊടുക്കണമെന്നുണ്ട്
ജലസന്ന്യാസം കഴിഞ്ഞ്
താടിയും ജഡയും നീട്ടിവളർത്തി
ഏതോ വെള്ളച്ചാട്ടത്തിൽ
നിവർന്നിരിയ്ക്കുകയാണ്
പുഴകൾ
ചതുരത്തിലുള്ള ജലത്തിനെ
തൂവാലയെന്ന് പേരിട്ട്
മുഖം തുടയ്ക്കാതെ
ഞാനും മീനും വെള്ളത്തിനുള്ളിലേയ്ക്ക്
തിരിച്ചു പോകുന്നു!
മഴയെ
പിടിച്ചു കൊണ്ട് നടക്കുകയാണ്
ആകൃതി നഷ്ടപ്പെട്ട
മേഘങ്ങൾ
നനഞ്ഞു കൊണ്ടായാലും
അറിയാവുന്ന ഒരു തുള്ളിമരുന്നു
മഴയ്ക്ക്
ഓർമ്മയിൽ നിന്നും
കുറിച്ച് കൊടുക്കണമെന്നുണ്ട്
ജലസന്ന്യാസം കഴിഞ്ഞ്
താടിയും ജഡയും നീട്ടിവളർത്തി
ഏതോ വെള്ളച്ചാട്ടത്തിൽ
നിവർന്നിരിയ്ക്കുകയാണ്
പുഴകൾ
ചതുരത്തിലുള്ള ജലത്തിനെ
തൂവാലയെന്ന് പേരിട്ട്
മുഖം തുടയ്ക്കാതെ
ഞാനും മീനും വെള്ളത്തിനുള്ളിലേയ്ക്ക്
തിരിച്ചു പോകുന്നു!
ആശംസകള്‍
ReplyDeleteതങ്കപ്പേട്ടാ സ്നേഹപൂർവ്വം
Deleteജലസന്ന്യാസം കഴിഞ്ഞ് താടിയും ജഡയും
ReplyDeleteനീട്ടിവളർത്തിഏതോ വെള്ളച്ചാട്ടത്തിൽ നിവർന്നിരിയ്ക്കുകയാണ്
പുഴകൾ ...!