Skip to main content

Posts

Showing posts from January, 2017

ഒന്നേ രണ്ടേ മൂന്നേ കവിതകൾ

1 ദിവസങ്ങളുടെ ചിത്രശലഭങ്ങൾ പറന്നുവന്നിരുന്ന കാപ്പിപൂന്തോപ്പായിരുന്നെന്റെ കലണ്ടർ എത്ര പെട്ടെന്നാണ് ഒരു ദിവസം ഇരുട്ടി വെളുത്തപ്പോൾ അത് സ്വന്തം ചുവരിൽ സ്വന്തമല്ലാത്ത ദിനങ്ങളുടെ മറ്റൊരു എ ടി എം കൗണ്ടറായി മാറിയത് ഇനിയും പിൻവലിച്ചു കഴിഞ്ഞിട്ടില്ല എന്റെ അവസാന ദിനങ്ങൾ അധിനിവേശങ്ങളുടെ ആര്യസൂര്യ വെയിലു കൊണ്ട് ഞങ്ങളുടെ പകലുകൾ വെളുപ്പിച്ചു തരാമെന്ന് നീ എന്തിനാണ് കളവ് പറഞ്ഞത്? 2 കറുപ്പിനപ്പുറം ഞങ്ങളുടെ ഇരുണ്ട രാത്രികൾ തൊലിപ്പുറത്ത് സമാധാനപൂർണ്ണമായിരുന്നു അവിടെ നാടകങ്ങൾ നടന്നിരുന്നെങ്കിലും കലകൾ അരങ്ങേറിയിരുന്നു അരക്ഷിത അക്ഷരങ്ങളിൽ സാഹിത്യം സന്നിവേശിച്ചിരുന്നു അടുത്ത ചുവടറിയില്ലെങ്കിലും തെറ്റാത്ത നൃത്തം സമാധാനപരമായി വെച്ചിരുന്നു കറുത്തിരുന്നെങ്കിലും സുരക്ഷിതമായിരുന്നു ഞങ്ങളുടെ ദളിതരാത്രികൾ തിരിച്ചെടുത്തോളൂ നിങ്ങളുടെ വാഗ്ദാന പൗർണ്ണമികൾ തിരിച്ചു തരൂ ഞങ്ങളുടെ ഇന്നലകളോളം പോന്ന അമാവാസികൾ നോക്കൂ പറുദീസയിലെ നിലാവു കൊണ്ട് പോലും നിനക്ക് വെളുപ്പിക്കുവാനാവില്ല ഞങ്ങളുടെ ദ്രാവിഡചന്ദ്രനെ 3 ഓർമ്മകൾ കൊണ്ടുള്ള പ്രാർത്ഥനകളാണിവിടുത്തെ കിളികൾ അവ പറക്കുവാൻ മറന്നേക്കാവുന്ന നാളത്തെ ദിവസത്തിനെ എന്തിനാണിത്ര ആരാധിക്കുന്നത് ദ