Skip to main content

Posts

Showing posts from June, 2017

അരുത്

അരുത് ശലഭമെന്നോ റാന്തലെന്നോ മാത്രം അവനെ ശകാരിക്കുക കുഞ്ഞായിരിക്കുമ്പോൾ വെളിച്ചത്തിനെ കുറിച്ച് കാണാതെ പഠിക്കാതിരുന്നതിന് മിന്നാമിന്നിയാകേണ്ടി വന്ന ഒരുവനാകണം അവൻ അതുകൊണ്ട് തന്നെ രണ്ട് ചിറകുകൾക്കിടയിലെ തുളുമ്പിയ ശൂന്യത കൈക്കുടന്നയിലെടുത്തുവെച്ച് ആകാശമാക്കിയതാവണം അവനും നീലനിറത്തിന്റെ ബാല്യവും എത്ര പേർക്കറിയാം അവന്റെ രാത്രിയാണ് നക്ഷത്രങ്ങൾ കൊടുത്ത് ഉറക്കം തൂക്കിവാങ്ങുന്നതെന്ന്? കലാകാരനെന്ന നിലയിൽ സ്വന്തം പ്രായത്തിന്റെ ശിൽപ്പം മാത്രം നിർമ്മിക്കുവാൻ കഴിയുന്ന ഒരു സാധാരണക്കാരനാണ് അവൻ അവനെ ഉള്ളിൽ തട്ടി അഭിനന്ദിക്കുവാൻ സ്വന്തം ശ്വാസം മാത്രം ഉണ്ടാവും ഇനി നിലാവിന്റെ കാവൽക്കാരനെന്ന നിലയിൽ ഒരിത്തിരി ചന്ദ്രനായിക്കഴിഞ്ഞ അവന്റെ നായയെ അപമാനിക്കരുത് അത് അവൻ പഠിപ്പിച്ച മാതിരി കടലിനെ നക്കി നായ്ക്കുട്ടിയാക്കുകയാണ്!

ബുദ്ധനിൽ നിന്നും ബോധിയിലേയ്ക്ക് ഒരു ഘടികാരദൂരം

1 ഒരുനേരത്തെ ബുദ്ധനാണ് സ്വന്തമല്ലാത്ത ഘടികാരത്തിലെ പന്ത്രണ്ട് മണി ആരെങ്കിലും നോക്കിയിട്ടുണ്ടോ ആരുടെ വിധവയാണ് സമയമെന്ന്? ചുരുണ്ടു കൂടുന്നതിനിടയിൽ വിദൂരത്തെവിടെയോ ഉറക്കമുണരുന്ന തീവണ്ടി ആരുടേയോ വിധിയാവണം 2 സ്വന്തം കാലടികൾ തന്നെ റെയിൽവേ സ്റ്റേഷനായ കുറച്ച് പേർ നടക്കുമ്പോൾ അവരുടെ കാലിൽ തടഞ്ഞേക്കാവുന്ന ചെടിയാവുന്നു കാത്തുനിൽപ്പ് ഇപ്പോൾ തീവണ്ടിയാപ്പീസിന് അടുത്ത് വാടകവീടിന് പുറത്ത് തരിശ്ശ് കിടക്കുന്ന ഭൂമി, മറ്റാരുടേയോ ഘടികാരം അതിലോടുന്ന സൂചികൾ സമയമില്ലാത്തവരുടെ ചിത്രശലഭങ്ങൾ അവയെ പിടിക്കുവാൻ ഓടുന്ന അയലത്തെ വീട്ടിലെ, കുട്ടിയിട്ടിരിക്കുന്ന തട്ടം ആ കുട്ടിയുടേതാവില്ല നിങ്ങൾ ആ കുട്ടിയുടെ ആരുമല്ലാതാവുന്നിടം വരെ... 3 മൂന്നെന്ന അക്കമായി അതേ ഘടികാരത്തിൽ സ്വന്തം ആടിനെ കൊണ്ടുകെട്ടുന്ന ഒരാൾ ഒരു പക്ഷേ നിങ്ങൾ കൃത്യം അഞ്ച് മണി പശുവിന്റെ അകിടായി രൂപപ്പെടുന്ന ഘടികാരം ഭൂമിയിലെ ഉപമകളെല്ലാം പൂവുകളാകുന്ന സമയം ആഗതമായിരിക്കുന്നു സ്വന്തമായി സമ്പാദ്യമില്ലാത്ത അക്കങ്ങളെ കണക്ക് പഠിപ്പിക്കുവാൻ വരുന്ന ഒരു വശം ചരിഞ്ഞ നിലാവ് എങ്കിൽ പിന്നെ എന്ന വാക്കിന