അരുത്
ശലഭമെന്നോ
റാന്തലെന്നോ
മാത്രം
അവനെ ശകാരിക്കുക
കുഞ്ഞായിരിക്കുമ്പോൾ
വെളിച്ചത്തിനെ കുറിച്ച്
കാണാതെ പഠിക്കാതിരുന്നതിന്
മിന്നാമിന്നിയാകേണ്ടി വന്ന
ഒരുവനാകണം
അവൻ
അതുകൊണ്ട് തന്നെ
രണ്ട് ചിറകുകൾക്കിടയിലെ
തുളുമ്പിയ ശൂന്യത
കൈക്കുടന്നയിലെടുത്തുവെച്ച്
ആകാശമാക്കിയതാവണം
അവനും
നീലനിറത്തിന്റെ ബാല്യവും
എത്ര പേർക്കറിയാം
അവന്റെ രാത്രിയാണ്
നക്ഷത്രങ്ങൾ കൊടുത്ത്
ഉറക്കം
തൂക്കിവാങ്ങുന്നതെന്ന്?
കലാകാരനെന്ന നിലയിൽ
സ്വന്തം
പ്രായത്തിന്റെ ശിൽപ്പം മാത്രം
നിർമ്മിക്കുവാൻ കഴിയുന്ന
ഒരു സാധാരണക്കാരനാണ്
അവൻ
അവനെ
ഉള്ളിൽ തട്ടി
അഭിനന്ദിക്കുവാൻ
സ്വന്തം
ശ്വാസം മാത്രം
ഉണ്ടാവും
ഇനി
നിലാവിന്റെ
കാവൽക്കാരനെന്ന നിലയിൽ
ഒരിത്തിരി ചന്ദ്രനായിക്കഴിഞ്ഞ
അവന്റെ നായയെ
അപമാനിക്കരുത്
അത് അവൻ പഠിപ്പിച്ച മാതിരി
കടലിനെ നക്കി
നായ്ക്കുട്ടിയാക്കുകയാണ്!
ശലഭമെന്നോ
റാന്തലെന്നോ
മാത്രം
അവനെ ശകാരിക്കുക
കുഞ്ഞായിരിക്കുമ്പോൾ
വെളിച്ചത്തിനെ കുറിച്ച്
കാണാതെ പഠിക്കാതിരുന്നതിന്
മിന്നാമിന്നിയാകേണ്ടി വന്ന
ഒരുവനാകണം
അവൻ
അതുകൊണ്ട് തന്നെ
രണ്ട് ചിറകുകൾക്കിടയിലെ
തുളുമ്പിയ ശൂന്യത
കൈക്കുടന്നയിലെടുത്തുവെച്ച്
ആകാശമാക്കിയതാവണം
അവനും
നീലനിറത്തിന്റെ ബാല്യവും
എത്ര പേർക്കറിയാം
അവന്റെ രാത്രിയാണ്
നക്ഷത്രങ്ങൾ കൊടുത്ത്
ഉറക്കം
തൂക്കിവാങ്ങുന്നതെന്ന്?
കലാകാരനെന്ന നിലയിൽ
സ്വന്തം
പ്രായത്തിന്റെ ശിൽപ്പം മാത്രം
നിർമ്മിക്കുവാൻ കഴിയുന്ന
ഒരു സാധാരണക്കാരനാണ്
അവൻ
അവനെ
ഉള്ളിൽ തട്ടി
അഭിനന്ദിക്കുവാൻ
സ്വന്തം
ശ്വാസം മാത്രം
ഉണ്ടാവും
ഇനി
നിലാവിന്റെ
കാവൽക്കാരനെന്ന നിലയിൽ
ഒരിത്തിരി ചന്ദ്രനായിക്കഴിഞ്ഞ
അവന്റെ നായയെ
അപമാനിക്കരുത്
അത് അവൻ പഠിപ്പിച്ച മാതിരി
കടലിനെ നക്കി
നായ്ക്കുട്ടിയാക്കുകയാണ്!
കലാകാരനെന്ന നിലയിൽ സ്വന്തം
ReplyDeleteപ്രായത്തിന്റെ ശിൽപ്പം മാത്രം നിർമ്മിക്കുവാൻ
കഴിയുന്നഒരു സാധാരണക്കാരനാണ് ... അവൻ ..!
മുരളിഭായ് സ്നേഹപൂർവ്വം നന്ദി
Delete