Monday, 7 August 2017

മഴ രാമായണം

മുത്തശ്ശി വായിച്ചുനിർത്തിയിടത്തു
നിന്നും
രാമായണം
തുടർന്നുവായിക്കുന്നത്
മഴയാണ്

മുത്തശ്ശി നനഞ്ഞിരിക്കുന്നു

വിളക്ക് നനഞ്ഞിരിക്കുന്നു

അന്നു പെയ്ത
അതേ മഴ നനഞ്ഞ്
പ്രായമായ
സീതയിരിക്കുന്നു

കൈയ്യിൽ
പുസ്തക രൂപത്തിൽ
മണ്ണ്
മഴ
മനസ്സ്
ശീലങ്ങൾ

പത്ത് തലയും
നനഞ്ഞ്
അടുത്ത് രാവണനിരിക്കുന്നു

കണ്ണ് മാത്രം നനഞ്ഞ്
രാമൻ
മഴയത്ത്
നിൽക്കുന്നു........

2 comments:

  1. Mazharaamaayanam kalakki ...kannu maatram nananja Raaman!

    ReplyDelete


  2. കണ്ണ് മാത്രം നനഞ്ഞ്
    രാമൻ മഴയത്ത് നിൽക്കുന്നു...!
    പത്ത് തലയും നനഞ്ഞ് അടുത്ത് രാവണനിരിക്കുന്നു ...!

    ReplyDelete