ആത്മഹത്യ ചെയ്ത
ശലഭങ്ങളുടെ
മരണമൊഴികൾ
നിറങ്ങളായി
കുറിച്ചെടുക്കുന്ന ചിറകുകൾ
ചലനങ്ങളുടെ കുരുക്കിട്ട്
ആത്മഹത്യചെയ്ത
സ്വന്തം നൃത്തത്തിലേയ്ക്ക്
എത്തിനോക്കുക മാത്രം
ചെയ്യുന്ന,
കൈനോട്ടക്കാരന്റെ
തത്തയാകുന്നു
ജീവിതം
ഓരോ കവിതയും
ഭ്രാന്തെടുക്കുന്ന തെരുവിലെ
എഴുത്തുമൃഗമാവുന്നു
വീണ്ടും മനുഷ്യൻ...
ഓരോ കവിതയും
ReplyDeleteഭ്രാന്തെടുക്കുന്ന തെരുവിലെ
എഴുത്തുമൃഗമാവുന്നു